നെടുങ്കണ്ടം : എസ്.എൻ.ഡി.പി.യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ 3683-ാം നമ്പർ പാമ്പാടുംപാറ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ.തങ്കപ്പൻ, യൂണിയൻ കൗൺസിലർ മധു കമലാലയം, എൻ.ജയൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡന്റ് സന്ധ്യാ രഘു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, ശാഖ പ്രസിഡന്റ് പി.എൻ.രവിലാൽ, സെക്രട്ടറി റെജി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.കെ.റെജി (പ്രസിഡന്റ്), രഘു മേക്കാട്ട്(വൈസ് പ്രസിഡന്റ്), സി.ജെ.അശോകൻ (സെക്രട്ടറി), കെ.എസ്.സാബു (യൂണിയൻ കമ്മിറ്റിയംഗം).