ഉപ്പുതറ : പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലയോര ഉണർവ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ബ്ലോക്ക് തല ഉദ്ഘാടനം 19-ന് നടക്കും. മലഞ്ചരക്ക് സാധനങ്ങൾ, വന ഉത്പന്നങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, വാഴക്കുലകൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും, വിപണനവുമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. തുടർന്ന് കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ച് മൂല്യ വർധിത നിലവാരത്തിൽ വിപണനം നടത്തും. ബുധനാഴ്ച രാവിലെ 10-ന് മാട്ടുക്കടയിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ കമ്പനിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. പി.ഡി.എസ്.എക്സിക്യുട്ടീവ് ഡയറക്ടർ ജിൽസൺ കുന്നത്തുപുരയിടം ഓഫീസ് ഉദ്ഘാടനവും , ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആശ ആന്റണിയും, വിപണനകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജോമോൻ വെട്ടിക്കാലായും, വിഭവ സമാഹരണം കട്ടപ്പന കൃഷി അസി.ഡയറക്ടർ പി.ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്യും.