കട്ടപ്പന : കേരള സംസ്ഥാന ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ ഉടുമ്പൻചോല താലൂക്ക് സമ്മേളനം ഇരട്ടയാറിൽ നടന്നു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് അജയൻ പി.എസ്. അധ്യക്ഷനായിരുന്നു സംഘടനയുടെ 53-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് താലൂക്ക് സമ്മേളനം നടത്തിയത് സമ്മേളനത്തിനു മുന്നോടിയായി ഇരട്ടയാർ ടൗണിൽ പ്രകടനം നടത്തി തുടർന്ന് പതാക ഉയർത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു പ്രസിഡന്റായി എം.വി.അജിയെയും സെക്രട്ടറിയായി കെ.പി.മനോജിനെയും തിരഞ്ഞെടുത്തു.