പീരുമേട് : മകരജ്യോതി ദർശിക്കാൻ പരുന്തുംപാറയിലെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ശബരിമല തീർഥാടകരും പ്രദേശവാസികളും തമിഴ്‌നാട്ടിൽ നിന്നടക്കം എത്തിയ സഞ്ചാരികളും പരുന്തുംപാറയെ പ്രാർഥനാമുഖരിതമാക്കി. ശരണം വിളികളും പ്രാർഥനയുമായി ഭക്തർ പരുന്തുംപാറയുടെ ഉയരമുള്ള സ്ഥലങ്ങൾ എല്ലാംതന്നെ കീഴടക്കി.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ അന്തരീഷം പ്രാർഥനാമുഖരിതരായി. ശരണംവിളിച്ചും അയ്യപ്പസ്തുതി ഗീതങ്ങൾ പാടിയും കർപ്പൂര ജ്യോതി തെളിയിച്ചും ഭക്തർ മകരജ്യോതി ദർശനം ആഘോഷമാക്കി.

പഞ്ചായത്തും വിവിധ വകുപ്പുകളും ചേർന്ന് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പോലിസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളും മികച്ചതായിരുന്നു. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ സേവനവുമായി സജ്ജമായിരുന്നു.

മകരജ്യോതി ദർശിക്കാൻ കഴിയുന്ന പാഞ്ചാലിമേട്ടിലും ഭക്തരുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്.