മുട്ടം : മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 41.84-മീറ്ററായി ഉയർന്നു. മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം കൂട്ടിയതിനെ തുടർന്നാണ് മലങ്കരയിൽ ജലനിരപ്പ് ഉയർന്നത്. 42-മീറ്ററാണ് പരമാവധി സംഭരണശേഷി.

അണക്കെട്ടിൽ നിന്നുള്ള മൂന്ന് ഷട്ടർ 20-സെന്റിമീറ്റർ ഉയർത്തി തൊടുപുഴ ആറ്റിലേക്ക് വെള്ളം ഒഴുക്കി വിടുന്നുണ്ട്.

അണക്കെട്ടിലെ ഇടത് കനാൽ കഴിഞ്ഞദിവസം മുതൽ തുറന്നിരുന്നു. വലത് കനാലിന്റെ നവീകരണ ജോലികൾ പൂർത്തീകരിച്ച് 21-മുതൽ ജലം കടത്തി വിടാനുള്ള ജോലികൾ നടന്നുവരുകയാണ്.