തൊടുപുഴ : കോൺഗ്രസിൽ ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോൾ പട്ടികവിഭാഗങ്ങളെ അവഗണിച്ചതിൽ സാംബവ മഹാസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജാതി സമവാക്യമെന്നുപറഞ്ഞ് മറ്റ് വിഭാഗങ്ങളെ പരിഗണിച്ചപ്പോൾ ഒരുജില്ലയിൽപോലും പട്ടികവിഭാഗങ്ങളെ പരിഗണിച്ചിട്ടില്ല. അവഗണനയും അവഹേളനവും അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ.എ. മാധവനും സെക്രട്ടറി എം. മനോജ്കുമാറും ആവശ്യപ്പെട്ടു.