ഇടുക്കി : കാമാക്ഷി പഞ്ചായത്തിലെ കരിക്കിൻമേട്-മാടപ്ര കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഊർജിത കാർഷിക ജലസേചന പദ്ധതിയിൽ കാമാക്ഷിയെ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. എട്ടു വർഷമായി ഉപയോഗശൂന്യമായികിടന്നിരുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് ഏഴരലക്ഷം രൂപയും കാമാക്ഷി പഞ്ചായത്ത് അഞ്ചരലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിലെ 79 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോൺ, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജെസി തോമസ് കാവുങ്കൽ, ടിന്റു ബിനോയ്, എം.കെ.അനീഷ്, സോണി ചെള്ളാമഠം, ജോസഫ് കല്ലുങ്കൽ, ജി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.