തൊടുപുഴ : മണക്കാട് റോഡിൽ അഗ്നിരക്ഷാ നിലയത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. മൂലമറ്റം വെള്ളാപ്പള്ളിൽ ഷിയാസിെന്റതായിരുന്നു ബൈക്ക്. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.

ഓട്ടത്തിനിടിയിൽ പുക ഉയർന്നതോടെ വാഹനം നിർത്തിയ ഇയാൾ ഉടൻ അഗ്നിരക്ഷാസേനയെ ബന്ധപ്പെട്ടു. പെട്രോൾ ടാങ്കിനടുത്തും തീ കത്താൻ തുടങ്ങിയിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണച്ചതുമൂലം വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. സംഭവത്തെ തുടർന്ന് തൊടുപുഴ-മണക്കാട് റോഡിൽ കുറച്ചുനേരം ഗതാഗതം നിലച്ചു.