മുരിക്കാശ്ശേരി : ഇടുക്കിയിലെ ഭൂപതിവ് ഓഫീസുകൾ നിർത്തരുത്, മുരിക്കാശേരി സർവീസ് സഹകരണ ബാങ്കിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നീ ആവശ്യങ്ങളുമായി യു.ഡി.എഫ്. വാത്തിക്കുടി മണ്ഡലം കമ്മിറ്റി മുരിക്കാശേരിയിൽ പ്രതിഷേധധർണ നടത്തി.

ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. വാത്തിക്കുടി മണ്ഡലം പ്രിസിഡൻറ് വിനോദ് ജോസഫ് അധ്യക്ഷനായി. ജോയ് കൊച്ചുകരോട്ട്, നോബിൾ ജോസഫ്, കെ.ബി.സെൽവം, അനീഷ് ചേനക്കര, എബി തോമസ്, പ്രദീപ് ജോർജ്, വിജയകുമാർ മറ്റക്കര തുടങ്ങിയവർ പങ്കെടുത്തു.