കട്ടപ്പന : തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയുടെ ഭാഗമായ കട്ടപ്പന-പുളിയന്മല പാതയിൽ പാറക്കടവ് ജങ്ഷനിലെ പാലത്തിന്റെ കൈവരികൾ തകർന്നത് അപകടഭീഷണി ഉയർത്തുന്നു.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കൈവരികൾ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഇരുവശവും കാട്ടുചെടികൾ വളർന്ന് നിൽക്കുന്നതിനാൽ ഈ ഭാഗത്ത് കൈവരികൾ ഇല്ലെന്ന് തിരിച്ചറിയാൻ ഡ്രൈവർമാർക്ക് കഴിയാറില്ല.