നെടുങ്കണ്ടം : ഫാ.ഡേവിസ് ചിറമേൽ ഫൗണ്ടേഷന്റെ ഹങ്കേഴ്‌സ് ഹണ്ട് പദ്ധതിയുടെ ഭാഗമായി ഫുഡ് ഷെൽഫ് (സൗജന്യ ഭക്ഷണ അലമാര) നെടുങ്കണ്ടത്ത് സ്ഥാപിക്കുന്നു. ഫൗണ്ടേഷൻ സ്ഥാപിക്കുന്ന അലമാരയിൽ സന്മനസ്സുള്ള ആർക്കും ഭാഷണപ്പൊതികൾ വെക്കാം. ആവശ്യക്കാർക്ക് അതിൽനിന്ന് ഭക്ഷണപ്പൊതികൾ എടുക്കാവുന്ന വിധത്തിലാണ് അലമാര സ്ഥാപിക്കുന്നത്. നെടുങ്കണ്ടത്ത് വൈ.എം.സി.എ. നെടുങ്കണ്ടം യൂണിറ്റിനൊപ്പം മർച്ചന്റ്‌സ് അസോസിയേഷനും സംരംഭത്തിൽ പങ്കാളിയാണ്.

നെടുങ്കണ്ടം മൃഗാശുപത്രിക്ക് എതിർവശത്തായി നിർമല ഓട്ടോസിന് മുൻപിലായി സ്ഥാപിക്കുന്ന ഭക്ഷണ അലമാരയുടെ ഉദ്ഘാടനം വരുന്ന 17-ന് മൂന്നിന് ഫാ.ഡേവിസ് ചിറമേൽ നിർവഹിക്കും. വൈ.എം.സി.എ. നെടുങ്കണ്ടം പ്രസിഡന്റ് സി.സി.തോമസ് ചെറുവള്ളിയിൽ അധ്യക്ഷത വഹിക്കും.