കട്ടപ്പന : മേട്ടുക്കുഴിയിൽ ബി.ജെ.പി. പ്രവർത്തകർ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി. ഭാരവാഹികൾ. പാർട്ടിയിൽ ചേർന്നവരെ ഏരിയാ സെക്രട്ടറി സ്വീകരിക്കുന്ന ചിത്രം പരിശോധിച്ചാൽ അത് സി.പി.എം. പ്രവർത്തകർ തന്നെയായിരുന്നു എന്ന് മനസ്സിലാകും. സജീവ പ്രവർത്തനങ്ങളിൽനിന്ന് മാറി നിന്ന പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മാലയിട്ട് നടത്തുന്ന പ്രഹസനമാണിതെന്നും ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, തങ്കച്ചൻ പുരയിടം, സന്തോഷ് കിഴക്കേമുറി, സനിൽ സഹദേവൻ, ബിനു ബിനുവിലാസം, ബിജു പാവൂർ തുടങ്ങിയവർ പറഞ്ഞു.