തൊടുപുഴ : അന്നപൂർണേശ്വരി നവഗ്രഹ ഭദ്രകാളിക്ഷേത്രത്തിൽ 14-ന് വിദ്യാർഥികൾക്കായി വിദ്യാമന്ത്രാർച്ചനയും 15-ന് രാവിലെ 7 മുതൽ പൂജയെടുപ്പും നടക്കും. മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരി കുട്ടികൾക്ക് ഹരിശ്രീ കുറിക്കും.

പടിഞ്ഞാറേ കോടിക്കുളം : തൃക്കോവിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ 14-ന് ആയുധപൂജ, 15-ന് വിദ്യാരംഭം എന്നിവയുണ്ടാകും. മേൽശാന്തി കെ.എൻ.രാമചന്ദ്രൻ കാർമികത്വം വഹിക്കും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എസ്.രവീന്ദ്രനാഥ് പുളിക്കൽ, സെക്രട്ടറി കെ.കെ.രവീന്ദ്രൻ കൊച്ചുപുരയ്ക്കൽ, കൺവീനർ അജീഷ് നാരായണൻ തണ്ടേൽ എന്നിവർ നേതൃത്വം നൽകും.

തൊടുപുഴ : ഒളമറ്റം ഉറവപ്പാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ 14, 15 തീയതികളിൽ രാവിലെ 6-ന് വിശേഷാൽ പൂജകളും അർച്ചനകളും ഉണ്ടാകും. 14-ന് രാവിലെ പുസ്തകപൂജയും ആയുധപൂജയും നടക്കും. 15-ന് രാവിലെ 9-ന് വിദ്യാരംഭം.

ഉടുമ്പന്നൂർ : ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച വിദ്യാരംഭം നടക്കും. സരസ്വതിപൂജ, ലക്ഷ്മിപൂജ, ആയുധപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, വാഹനപൂജ എന്നീ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്‌.