തൊടുപുഴ : നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബുമായിചേർന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച ദുരന്ത ലഘൂകരണ സെമിനാർ ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷനായി. കൗൺസിലർ ശ്രീലക്ഷ്മി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ലെഫ്. പ്രജീഷ് സി.മാത്യു, ജെറോം കെ.ജോസ്, എൻ.രവീന്ദ്രൻ, വിൽസൺ ജെ.മൈലാടൂർ എന്നിവർ പ്രസംഗിച്ചു.