ഏലപ്പാറ : പ്രദേശത്ത് തെരുവുനായശല്യം വർധിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. നിരത്തുകളെല്ലാം തെരുവുനായകൾ കൈയടക്കി. വിദ്യാർഥികളടക്കം കാൽനടക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഏറെ ഭീഷണി നേരിടുന്നത്. ഏലപ്പാറ ടൗണിലും ബസ്‌സ്റ്റാൻഡ് ഭാഗത്തും കോഴിക്കാനം, മർക്കറ്റ് റോഡുകളിലുമാണ് നായകൾ കൂട്ടത്തോടെ എത്തുന്നത്. നായകളുടെ അക്രമത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേൽക്കുന്നതും പതിവാണ്. പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് ഇടപെടൽ ഇല്ലാത്തതിനാൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ഏലപ്പാറ ടൗണിലെ തെരുവുനായകൾ