കരിങ്കുന്നം : പുത്തൻപള്ളി കവല ബസ്‌സ്റ്റോപ്പിന്‌ സമീപം തകർന്ന് വീഴാറായി നിൽക്കുന്ന കെട്ടിടം നാട്ടുകാർക്കും വ്യാപാരികൾക്കും ഭീഷണി ഉയർത്തുന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരുനില കെട്ടിടമാണ് ഇത്. തൊടുപുഴ ഭാഗേത്തേക്കുള്ള യാത്രികർ ബസ് കാത്ത് നിൽക്കുന്നത് ഈ കെട്ടിടത്തിന് താഴെയാണ്.

ഇതിന് സമീപമാണ് ഓട്ടോ സ്റ്റാൻഡും വിശ്രമകേന്ദ്രവും. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

റോഡിന് വീതി കൂട്ടുന്നതിനായി സ്ഥലം എടുത്ത ശേഷം വളരെ അപകടകരമായ രീതിയിലാണ് കെട്ടിടം നിൽക്കുന്നത്. അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.