ലേലം നിർത്തിവെച്ചതോടെ കമ്പോള നിലവാരം അറിയാൻ കഴിയുന്നില്ല. പറയുന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കേണ്ടി വരുന്നു. നിലവിൽ ഉത്പാദനച്ചിലവ് പോലും ലഭിക്കാത്ത അവസ്ഥയാണ്.

ജോസ് തച്ചാൻപറമ്പിൽ (കർഷകൻ, വാഴവര)

കൃഷി അവസാനിപ്പിക്കേണ്ടിവരും

ഈ സ്ഥിതി തുടർന്നാൽ കർഷകർക്ക് ഏലം കൃഷി അവസാനിപ്പിക്കേണ്ടി വരും. മുൻപ് വൻകിട കർഷകർക്ക് ലേല കേന്ദ്രത്തിലും ബോഡിനായ്ക്കന്നൂരിലും എത്തിച്ച് ഏലക്കായ വിൽക്കാമായിരുന്നു. വലിയ അളവിൽ കായ കൈയിലുള്ളവർക്ക് എവിടെ വിറ്റഴിക്കണം എന്ന് അറിയാത്ത അവസ്ഥയാണ്. പലപ്പോഴും ഉത്പാദനച്ചിലവ് പോലും കർഷകന് ലഭിക്കുന്നില്ല.

ജോൺസൺ കണിയാംപറമ്പിൽ ( എലത്തോട്ടം ഉടമ ,നാങ്കുതൊട്ടി)