മറയൂർ : ബാബുനഗർ കവലയിൽ വെള്ളക്കെട്ടിന് കാരണമായ അടഞ്ഞുകിടന്ന കനാലുകൾ തുറന്നു.

മറയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ബാബുനഗർ കോവിൽക്കടവ് റോഡിനരികിലുള്ള കനാലുകൾ വൃത്തിയാക്കിയത്. മേയ് 14-ന് പെയ്ത ചെറുമഴയിൽ പുഴപോലെ വെള്ളക്കെട്ട് ഈ പ്രദേശത്ത് ഉണ്ടായത് മാതൃഭൂമി വാർത്തയാക്കിയിരുന്നു. വാഹനങ്ങൾ കടന്നു പോകുവാൻ കഴിയാത്തവിധം മൂന്നടി ഉയരത്തിൽ വെള്ളം കെട്ടിനിന്നിരുന്നു. കനാലുകളിൽ മണ്ണിട്ട് നികത്തിയതുമൂലമാണ് കനാലുകൾ അടഞ്ഞുകിടന്നത്.

പഞ്ചായത്തംഗം കെ.പഴനിസ്വാമി, കാർത്തിക് മണികണ്ഠൻ, വസന്തി.ആർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കനാലുകൾ വൃത്തിയാക്കിയത്.