കുഞ്ചിത്തണ്ണി : കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകികൊണ്ട് പള്ളിവാസൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി. പള്ളിവാസൽ പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലായി ഇരുനൂറ്റിയമ്പത് വീടുകളിലാണ് കിറ്റുകൾ നൽകിയത്. മണ്ഡലം പ്രസിഡന്റ് കെ. ജെ.സിബി, സെക്രട്ടറി സി.എം.ബഷീർ, ബ്ലോക്ക് സെക്രട്ടറി പി.എം. ഇബ്രാഹിം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജ.സെക്രട്ടറി സാൻജോ ജോയി എന്നിവർ നേതൃത്വം നൽകി.