കട്ടപ്പന : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക്പഞ്ചായത്തിന്റെ കീഴിലുള്ള, ഉപ്പുതറ, വണ്ടൻമേട് സി.എച്ച്.സി.കൾക്ക് 32 ലക്ഷം രൂപ അനുവദിച്ചു.

വണ്ടൻമേട് സി.എച്ച്.സി.യിൽ കോവിഡ് ടെസ്റ്റിനും കോവിഡ് വാക്‌സിനേഷന് എത്തുന്ന ആളുകൾക്ക് ഇരിപ്പിടം ഒരുക്കുന്നതിനും കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിനും, ഉപ്പുതറ സി.എച്ച്.സി.യിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നും, 20 ബെഡ്ഡുകളുമടക്കം വാങ്ങുന്നതിനുമാണ് തുക വിനിയോഗിക്കുക.