തൊടുപുഴ : ഓപ്പറേഷൻ ലോക്‌ഡൗണിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുത്തേട്, കണ്ണിക്കൽ, വലക്കെട്ട് പ്രദേശത്തുനിന്ന് കോട പിടികൂടി. തറപ്പേൽ കണ്ണിക്കൽ കുഞ്ഞാപ്പൻ എന്ന് വിളിക്കുന്നു ജയ്മോന്റെ വീട്ടിലെ വിറകുപുരയിൽനിന്ന് 10 ലിറ്ററിന്റെയും, 35 ലിറ്ററിന്റെയും പ്ലാസ്റ്റിക് കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ കോടയാണ് കണ്ടെടുത്തത്.

ജയ്മോൻ സ്ഥലത്തില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെയും, സർക്കിൾ പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സിറാജുദീൻ, ബാലു ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ സുമീന, ഡ്രൈവർ സലിംകുമാർ എന്നിവരും പങ്കെടുത്തു.