തൊടുപുഴ : കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിന്റെയും കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും കാര്യത്തിൽ വർഷങ്ങളായി പി.ജെ.ജോസഫ് എം.എൽ.എ. സ്വീകരിച്ചുവരുന്നത് വഞ്ചനാപരമായ നിലപാടാണെന്ന് എൽ.ഡി.എഫ്. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. മന്ത്രിസഭയിൽ അംഗമായിരുന്നുവെന്ന കാര്യം അദ്ദേഹം ബോധപൂർവ്വം വിസ്മരിക്കുകയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ വി.വി.മത്തായി പറഞ്ഞു.