കുമളി : ഫ്രണ്ട്‌സ് വെള്ളാരംകുന്നും സെന്റ് കമ്മില്ലസ് സിസ്റ്റേഴ്സും സംയുക്തമായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ പഞ്ചായത്തിന് വിതരണം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന് കോൺസെൻട്രേറ്ററുകളും അനുബന്ധ ഉപകരണങ്ങളും ഫ്രണ്ട്‌സ് വെള്ളാരംകുന്ന് രക്ഷാധികാരി സജി പരമ്പകത്ത് കൈമാറി. സെന്റ് മേരീസ് പള്ളി വികാരി എബ്രഹാം പാലക്കുടി അധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം.സിദ്ദിഖ്, നോളി ജോസഫ്, രജനി, വാർഡ് മെമ്പർമാരായ റോബിൻ കാരക്കാട്ട്, ജിസ് ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.