എഴുകുംവയൽ : എഴുകുംവയൽ സായംപ്രഭ ഹോമിന് കീഴിൽ വരുന്ന വയോജനങ്ങൾക്ക് വയോപോഷണ കിറ്റ് വിതരണം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രീമി ലാലിച്ചൻ അധ്യക്ഷയായി. അരി, പാൽപ്പൊടി, ഓട്ട്‌സ് തുടങ്ങിയ 14 ഇന ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ജോണി പുതിയാമ്പറമ്പിൽ, കെ.സി.ജോസഫ്, വി.ജെ.ബിനോയി തുടങ്ങിയവർ പങ്കെടുത്തു.

തൊടുപുഴ : യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലക്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആയിരത്തിലധികം ഭക്ഷ്യകിറ്റുകൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി തോമസ് മാത്യു കക്കുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വി.എം.ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, രാഹുൽ രവി, റോജി ഫ്രാൻസിസ്, റൊസാരിയോ ടോം, ജിബിൻ നെടിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.