കുമളി : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പിലേക്ക്‌ മാർച്ചും ഉന്തുവണ്ടി പ്രതിഷേധവും നടത്തി. പ്രതിഷേധ പരിപാടി ഡി.സി.സി. മെമ്പർ റോബിൻ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എൻ.ബോസ് , മോബിൻ വരിക്കമാക്കൽ,ജോമോൻ ജോയ്, റിനോമോൻ കെ.ജെ., രാഹുൽ രാജേഷ്, എന്നിവർ പങ്കെടുത്തു.