തൊടുപുഴ : സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാറാണി വെഡിങ് കളക്ഷൻസ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് അരിയും മറ്റ് അവശ്യ സാധനങ്ങളും കൈമാറി. സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ തൊടുപുഴ തഹസീൽദാർ കെ.എം.ജോസുക്കുട്ടിക്ക് മഹാറാണി മാനേജ്മെന്റ് പ്രതിനിധി സലിം എൻ.എം. ഇവ കൈമാറി. താലൂക്ക് ജീവനക്കാരായ ആർ.ബിജുമോൻ, എം.എസ്. ശ്രീകുമാർ, വിൽഫ്രഡ്‌ നെസ്‌റ്റോ മഹാറാണി മാനേജർ നിയാസ് പി.കെ. എന്നിവർ പങ്കെടുത്തു.