തിരുവനന്തപുരം : ആന്ധ്രയിൽ നിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 250 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.

ലോറിയിൽ ഉണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി അജനാസ് (27), തൊടുപുഴ സ്വദേശി ബനാഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. ഡിസ്‌പോസിബിൾ ഗ്ലാസുകൾക്കും പ്ലേറ്റുകൾക്കും നടുവിലാണ് ലോറിയിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. ലോക്ഡൗണിൽ ചരക്ക് വാഹനങ്ങൾ വലിയ പരിശോധന കൂടാതെ കടത്തിവിടുന്നത് മുതലെടുത്താണ് ഇവർ ലോറിയിൽ കഞ്ചാവ് കടത്തിയത്. കുഴിവിള - ആക്കുളം സതേൺ കമാൻഡ് റോഡിൽ വച്ചാണ് ശനിയാഴ്ച പകൽ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ലോറി തടഞ്ഞ് പിടികൂടിയത്.