നെടുങ്കണ്ടം : തൂക്കുപാലത്തിന് സമീപം അമ്പതേക്കറിൽനിന്ന് 100 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.

ബ്ലോക്ക് നമ്പർ 420-ൽ വിനേഷ് കുമാറിന്റെ വീടിനോട് ചേർന്ന് ഒളിപ്പിച്ച നിലയിലാണ് കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാനായില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അബ്കാരി നിയമപ്രകാരം കേസെടുത്തു. കോട എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ ഇ.എച്ച്.യൂനസിന്റെ നേതൃത്വത്തിൽ ജി.രേഖ, തോമസ് ജോൺ, വി.ജെ.വിനോജ്, വി.ജെ.ജോഷി, അരുൺ ശശി, പി.സി.ജസ്റ്റിൻ, റ്റിറ്റോമോൻ ചെറിയാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.