കട്ടപ്പന : ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 11.37 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. കാമാക്ഷി പഞ്ചായത്തിൽ നാരകക്കാനം-തങ്കമണി റോഡിന് 73.50 ലക്ഷം, തങ്കമണി-നീലിവയൽ-പ്രകാശ് റോഡ് 44 ലക്ഷം, കാൽവരിമൗണ്ട്-തങ്കമണി റോഡ് എട്ട് ലക്ഷം, കട്ടപ്പന നഗരസഭയിൽ വള്ളക്കടവ് പള്ളി-മൂലക്കട-നരിയംപാറ റോഡ് 20 ലക്ഷം, നത്തുകല്ല്-വെള്ളയാംകുടി-സുവർണഗിരി-കക്കാട്ടുകട റോഡ് 10 ലക്ഷം.

എസ്.എൻ.ജംങ്‌ഷൻ-പേഴുംകവല റോഡ് 11 ലക്ഷം, കട്ടപ്പന-ഉപ്പുകണ്ടം റോഡ് 22 ലക്ഷം, നരിയംപാറ-മേലേചിന്നാർ റോഡ് അഞ്ച് ലക്ഷം, ചപ്പാത്ത്-കട്ടപ്പന റോഡ് 50 ലക്ഷം, കാഞ്ചിയാർ പഞ്ചായത്തിൽ സ്വരാജ്-കോഴിമല റോഡ് 20 ലക്ഷം, വാഴത്തോപ്പ് പഞ്ചായത്തിൽ വാഴത്തോപ്പ്-മണിയാറൻകുടി റോഡ് 20 ലക്ഷം, കൊന്നത്തടി പഞ്ചായത്തിൽ വെള്ളത്തൂവൽ-കൊന്നത്തടി റോഡ് 25 ലക്ഷം, വെട്ടിക്കാമറ്റം-ഈട്ടിത്തോപ്പ്-മേലേചിന്നാർ റോഡ് 16 ലക്ഷം, പണിക്കൻകുടി-കൊമ്പൊടിഞ്ഞാൽ-പൊന്മുടി റോഡ് 25 ലക്ഷം, കൊമ്പൊടിഞ്ഞാൽ-മരക്കാനം-അഞ്ചാംമൈൽ റോഡ് 99.5 ലക്ഷം, കുടയത്തൂർ പഞ്ചായത്തിൽ കാഞ്ഞാർ-പുള്ളിക്കാനം റോഡ് 49.5 ലക്ഷം, മൂലമറ്റം-പുള്ളിക്കാനം റോഡിന് ഒരുകോടി , കാഞ്ഞാർ-മൂന്നങ്കവയൽ-മണപ്പാടി റോഡ് 25 ലക്ഷം തുടങ്ങിയ റോഡുകൾക്കാണ് തുക അനുവദിച്ചത്. കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.