നെടുങ്കണ്ടം : സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്കാരായ ഇരട്ടകൾ പത്തനംതിട്ടയ്ക്കുവേണ്ടി ഗോദയിലിറങ്ങി. നെടുങ്കണ്ടം വട്ടച്ചാലിൽ ദിലീപിന്റെയും നിഷയുടെയും മക്കളാണ് അമലും അഖിലും. ഇവർ കുടുംബസമേതം പത്തനംതിട്ടയിലേക്ക് താമസം മാറ്റിയതോടെയാണ് ഇരുവരും പത്തനംതിട്ടയ്ക്കുവേണ്ടി മത്സരിക്കാനിറങ്ങിയത്. തൃശ്ശൂർ സി.അച്യുതമേനോൻ ഗവ. കോളേജിലെ ഡിഗ്രി വിദ്യാർഥികളാണ് ഇവർ. ചാമ്പ്യൻഷിപ്പിൽ അഖിൽ സ്വർണമെഡലും അമൽ വെള്ളി മെഡലും കരസ്ഥമാക്കി. സ്വന്തം കൂട്ടുകാരൻ ഇടുക്കി ജില്ലയുടെ സന്ദീപ് ലാലുവിനെ തോല്പിച്ചാണ് അഖിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്.