തൊടുപുഴ : കർഷകദ്രോഹ നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷക സമരത്തിന് പിന്തുണപ്രഖ്യാപിച്ച് നാല് മാസമായി തൊടുപുഴ മിനി സിവിൽസ്റ്റേഷനുമുന്നിൽ പ്രവർത്തിക്കുന്ന കർഷക സമര ഐക്യദാർഢ്യകേന്ദ്രം തകർത്ത സംഭവത്തിൽ വെള്ളിയാഴ്ച പ്രതിഷേധസംഗമം നടക്കും. നാലിന് നടക്കുന്ന പരിപാടി രാഷ്ട്രീയ കിസാൻമഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി.ജോൺ ഉദ്ഘാടനം ചെയ്യും.