തൊടുപുഴ : ആയുർവേദ മരുന്നുകൾ മൾട്ടിലെവൽ മാർക്കറ്റിങ് വഴി വിറ്റഴിക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ. കെ.എസ്.വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി. സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ഡോ. ആർ.കൃഷ്ണകുമാർ, ഡോ. ലീന പി.നായർ, ഡോ. അനീഷ്, ഡോ. അഖിൽ, ഡോ. ഐശ്വര്യ, ഡോ. ബിനോയ് ഭാസ്കരൻ, ഡോ. സാംസൺ, ഡോ. ജോർജ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.