തൊടുപുഴ : ജില്ലയിൽ 92 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 31 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ നാല് കേസുകളുണ്ട്. തൊടുപുഴ നഗരസഭയിൽ 12, അടിമാലി-8, കഞ്ഞിക്കുഴി-9, കുമാരമംഗലം-9, മണക്കാട്-9 എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ള പഞ്ചായത്തുകൾ.