കുമളി : അമലാംബിക നൂലാംപാറ മഹാദേവക്ഷേത്രത്തിലെ ഉത്സവവും ശിവരാത്രിയും എട്ടുമുതൽ 13 വരെ നടക്കും. തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്തിൽ ഭാസ്‌കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. എട്ടിന് ദീപാരാധനയ്ക്കു ശേഷമാണ് കൊടിയേറ്റ്. ഒൻപതിന് രാവിലെ 9.30-ന് കലശാഭിഷേകത്തോടുകൂടി ഉച്ചപ്പൂജ. 10-ന് നിറപറ സമർപ്പണം. വൈകീട്ട് 6.30-ന് കൊട്ടിപാടി സേവ. 10-ന് രാവിലെ 11-ന് പറയെടുപ്പ്. വൈകീട്ട് എട്ടിന് വിളക്കാചാരം. 11-ന് രാവിലെ 11-ന് നിറപറ സമർപ്പണം, വലിയകാണിക്ക. രാത്രി 7.30-ന് കലശപൂജ. 9.30-ന് ശിവരാത്രി പഞ്ചയാമപൂജയും കലശാഭിഷേകവും. 12-ന് രാവിലെ 11-ന് പറവഴിപാട്. രാത്രി എട്ടിന് വിളക്കാചാരം പള്ളിവേട്ട. 13-ന് രാവിലെ 9.30-ന് ഉച്ചപൂജ. 11-ന് പറവഴിപാട്. വൈകീട്ട് അഞ്ചിന് അനുജ്ഞാപൂജ തുടർന്ന് ആറാട്ടുബലി, ആറാട്ടിന് പുറപ്പാട്, തിരു ആറാട്ട്. രാത്രി 10-ന് കൊടിയിറക്ക്. 10.30-ന് പഞ്ചവിശംതി കലശാഭിഷേകം.