കുടയത്തൂർ : തിരഞ്ഞെടുപ്പുദിവസം കാഞ്ഞാർ, കുടയത്തൂർ മേഖലയിൽ ശക്തമായ കാറ്റും മഴയും നാശം വിതച്ചു. മരം റോഡിലേക്ക്‌ വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ പലയിടങ്ങളിലും മരം ഒടിഞ്ഞുവീണു. ശക്തമായ കാറ്റും മഴയും അരമണിക്കൂറിലേറെ നീണ്ടുനിന്നു. വ്യാപകമായി കൃഷിനാശവും വീടുകൾക്ക് തകരാറും സംഭവിച്ചിട്ടുണ്ട്.

വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. ഇത് വോട്ടുചെയ്യാനെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കി.