നെടുങ്കണ്ടം : നെടുങ്കണ്ടം ഗവ.പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ച്ചറർ, ഡെമോൺസട്രേറ്റർ, ട്രേഡ്‌സ്മാൻ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ ബുധനാഴ്ച രാവിലെ പത്തിന് കോളേജിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോൺ: 04868 234082, വെബ്‌സൈറ്റ് : gptcnedumkandam.ac.in.