പന്നിമറ്റം : ചെപ്പുകുളം പന്നിമറ്റം റോഡിന്റെ അപകടകരമായ വളവുകൾക്ക് വീതികൂട്ടാൻ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു.

പന്നിമറ്റത്തുനിന്നു ചെപ്പുകുളത്തിന് എത്താനുള്ള ദൂരംകുറഞ്ഞ റോഡാണിത്. കുത്തനെയുള്ള കയറ്റവും കൊടുംവളവും ഉള്ള റോഡ് വീതികുറച്ച് കോൺക്രീറ്റ് ചെയ്തിരുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം അപകടകരമായിരുന്നു. ഇത്‌ സംബന്ധിച്ച് മാതൃഭൂമി വിശദമായി വാർത്ത നൽകിയിരുന്നു.

ഇതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് ജനപ്രതിനിധികൾ അന്ന് പറഞ്ഞിരുന്നു. ഇതിന്റ തുടർച്ചയായാണ് ജില്ലാപഞ്ചായത്ത് 15-ലക്ഷം രൂപ അനുവദിച്ചത്. റോഡിന്റെ വീതികൂട്ടുന്നതിനുള്ള പണികൾ ആരംഭിക്കുകയുംചെയ്തു.