മുട്ടം : മുട്ടം പോലീസ് സ്റ്റേഷൻ വളപ്പിൽ ഔഷധവനം ഒരുങ്ങുന്നു. ആയൂഷ് ഗ്രാം പദ്ധതി, ആയൂർവേദ വകുപ്പ്, ഔഷധി എന്നിവയുമായി ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

മുട്ടം സി.ഐ. വി.ശിവകുമാറിന്റെ നേതൃത്വത്തിൽ പോലീസുകാരും പദ്ധതിക്ക്‌ പൂർണ പിന്തുണ നൽകി. സ്റ്റേഷൻ കെട്ടിടത്തിന്റെ പുറക് വശത്തും മുൻവശങ്ങളിലും ഉൾപ്പെടെ അഞ്ച് ഭാഗങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങൾ, അധികം പൊക്കത്തിൽ വളരാത്ത ചെറിയചെടികൾ എന്നിങ്ങനെ നൂറിൽപ്പരം ഇനങ്ങളിലുള്ള തൈകകൾ ഔഷധവനത്തിൽ ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് തൈകൾ നടുന്നത്.