കുഞ്ചിത്തണ്ണി : എല്ലക്കൽ-രാജാക്കാട് റോഡിലെ തേക്കിൻകാനം പാറശ്ശേരി വളവിൽ ലോറി കുടുങ്ങി.തമിഴ്നാട്ടിലെ തേനിയിൽനിന്ന് ചിത്തിരപുരത്തിന് വൈദ്യുതി തൂണുകളുമായി വന്ന ലോറിയാണ് വളവുതിരിയാനാകാതെ കുടുങ്ങിയത്.ബാരിക്കേഡിൽ തട്ടിനിന്ന ലോറി ബാരിക്കേഡ് അഴിച്ചാണ് പിന്നോട്ട് എടുത്തത്. രണ്ടു മണിക്കൂറോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചുപ്പ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടുവെങ്കിലും അവിടെ റോഡിന്റെ മണ്ണുപണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ അവിടെ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

വലിയ ഭാരവാഹനങ്ങൾ തേക്കിൻകാനത്തെ വളവുകളിൽ കുടുങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.