മുൻഗണനാവിഷയങ്ങൾ ?

1974 മുതൽ നാലരപതിറ്റാണ്ടായി തോട്ടം തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ നേരിട്ടറിഞ്ഞുവരികയാണ്. ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്ന നിലയിൽ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് ഇതുവരെ നടത്തിവന്നിരുന്നത്. അടച്ചുപൂട്ടിയ തേയിലതോട്ടങ്ങൾ തുറക്കുക, തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം, ഗ്രാറ്റുവിറ്റി, പെൻഷൻ, പാർപ്പിടം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണണം. ഇത് വലിയ ഉത്തരവാദിത്വമാണ്.

ജയിച്ചാൽ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്ത് പറയുന്നു?

മന്ത്രിസ്ഥാനം എന്ന കാര്യത്തെക്കുറിച്ച് വ്യക്തിപരമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പ്രവർത്തകരും വോട്ടർമാരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞതാണ്. കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്.

സസ്പെൻസിൽ ഒടുവിലെ വിജയത്തെപ്പറ്റി?

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് വിജയത്തിൽ എത്തിച്ചത്. കടുത്ത മത്സരമാണ് ഉണ്ടായത്. മണ്ഡലത്തിൽ നടന്ന വികസനപ്രവർത്തനങ്ങളും ഇടതു സർക്കാരിന്‍റെ ജനസേവനപ്രവർത്തനങ്ങളും വോട്ടായി മാറി.

രാഷ്ട്രീയഗുരു സി.എ.കുര്യന്റെ വേർപാടിനെക്കുറിച്ച്?

തിരഞ്ഞെടുപ്പുസമയത്തുണ്ടായ കുര്യച്ചന്‍റെ വേർപാട് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വെളിച്ചം തന്ന രാഷ്ട്രീയഗുരുവായിരുന്നു. എഴുപതുകളിൽ പീരുമേട്ടിൽ എത്തി തൊഴിലാളികളെ സംഘടിപ്പിച്ചുതുടങ്ങിയപ്പോൾ മുതൽ മാർഗനിർദേശിയായി തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കുര്യച്ചൻ ഒപ്പമുണ്ടായിരുന്നു. വിവാഹമടക്കമുള്ള ജീവിതവഴിത്തിരിവുകളിൽ കുര്യച്ചൻ ഒപ്പമുണ്ടായിരുന്നു.