തൊടുപുഴ : മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും യു.ഡി.എഫ്. സ്ഥാനാർഥി പി.ജെ.ജോസഫ് തന്നെ ലീഡ് നേടി.

ഒറ്റ സീറ്റിന്റെ ബലത്തിൽ എൽ.ഡി.എഫ്. ഭരിക്കുന്ന തൊടുപുഴ നഗരസഭയിലാണ് പി.ജെ.ജോസഫ് ഏറ്റവുമധികം ലീഡ് നേടിയത്. 6706 വോട്ടുകളാണ് എതിർ സ്ഥാനാർഥി കെ.ഐ.ആന്റണിയേക്കാൾ കൂടുതൽ അദ്ദേഹം നേടിയത്. കൂടാതെ എൽ.ഡി.എഫ്. ഭരിക്കുന്ന ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കരിങ്കുന്നം മണ്ഡലങ്ങളിലും പി.ജെ.ജോസഫ് ലീഡ് നേടി.എന്നാൽ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന്റെ പകുതിപോലും നേടാൻ ഇത്തവണ പി.ജെ.ജോസഫിന് കഴിഞ്ഞില്ല.

പഞ്ചായത്തിലെ ലീഡ്-കുമാരമംഗംലം-1034, കോടിക്കുളം-1317, വണ്ണപ്പുറം-436, കരിമണ്ണൂർ-2486, ഇടവെട്ടി-975, മണക്കാട്-1365, പുറപ്പുഴ-1505, കരിങ്കുന്നം-1679, മുട്ടം-1320, ആലക്കോട്-727, ഉടുമ്പന്നൂർ-514, വെള്ളിയാമറ്റം-506.