നെടുങ്കണ്ടം : തിരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സിയെ രാജി സന്നദ്ധത അറിയിച്ചു.

2006-ന് ശേഷം യു.ഡി.എഫ്. ഇത്ര വലിയ തിരിച്ചടി നേരിടുന്നത് ആദ്യമാണ്. 2011-ലും 2016-ലും രണ്ട് സീറ്റുണ്ടായിരുന്നത് ഇത്തവണ കേരള കോൺഗ്രസിന്റെ തൊടുപുഴ സീറ്റായി മാത്രം ചുരുങ്ങി. ഡി.സി.സി. പ്രസിഡന്റിന്റെ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.എം.മണി വൻ വിജയമാണ് നേടിയത്.