മുള്ളരിങ്ങാട് : വെള്ളക്കയം ചെറുകിട വൈദ്യുതപദ്ധതിക്ക് വനംവകുപ്പിന്റെ സ്റ്റോപ്പ്‌ മെമ്മോ. പഞ്ചായത്ത്‌, വനം, ജലസേചനവകുപ്പുകൾ ഒരേപോലെ വെള്ളക്കയം തോടിന് അവകാശം ഉന്നയിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഇതിൽ ജലസേചനവകുപ്പിൽ തുക അടച്ചതിനുശേഷമാണ് പണി ആരംഭിച്ചത്.

ഇപ്പോൾ മറ്റു രണ്ട് വകുപ്പുകൾകൂടി അവകാശവാദവുമായെത്തിയതോടെ പണി മുമ്പോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. ഇതിനിടെയാണ് വനംവകുപ്പിന്റെ സ്റ്റോപ്പ്‌ മെമ്മോ കൂടി നൽകിയത്.