കാന്തല്ലൂർ : പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് താത്കാലിക ഒഴിവ്. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ് സഹിതം 17-ന് മൂന്നുമണിക്ക് മുൻപ്‌ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. യോഗ്യത: ഡിപ്ളോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദം ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ/പി.ജി.ഡി.സി.എ..

ഓറിയന്റേഷൻ ക്ലാസ്‌

തൊടുപുഴ : സ്കോൾ കേരള മുഖാന്തിരം ഹയർസെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020-22 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ 12, 19 തീയതികളിൽ അതത് പരീക്ഷകേന്ദ്രങ്ങളിൽ നടത്തും.

താത്കാലിക നിയമനം

മുട്ടം : ഗവ. പോളിടെക്‌നിക്ക് കോളേജിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി. സെന്ററിൽ എഫ്.ഡി.ജി.ടി.യുടെ പുതിയ കരിക്കുലം പ്രകാരം ഉൾപ്പെടുത്തിയ ഇംഗ്ലീഷ് ആന്റ് വർക്‌പ്ലെയ്‌സ് സ്‌കിൽസ് ഫസ്റ്റ് ഇയർ ആന്റ് സെക്കന്റ് ഇയർ ക്ലാസ്സ് നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തും. അഭിമുഖം ആറിന് രാവിലെ 10-ന് മുട്ടം ഗവ. പോളിടെക്‌നിക്ക് കോളേജിൽ. യോഗ്യത-ഇംഗ്ലീഷ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷനും സെറ്റും. വിവരങ്ങൾക്ക്-04862-255083.

സീറ്റ് ഒഴിവ്

വഴിത്തല : ശാന്തിഗിരി കോളേജിൽ എം.കോമിന് സീറ്റൊഴിവ്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. 8281210209.