തൊടുപുഴ : ഗാർഹിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളില്ലെന്നും ഈ സാഹചര്യത്തിലാണ് അവർ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ‘മകൾക്കൊപ്പം'- സ്ത്രീധനവിരുദ്ധ പ്രചാരണത്തിന്റെ മൂന്നാംഘട്ടം തൊടുപുഴ അൽ-അസ്ഹർ കോളേജിൽ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.

ഗാർഹിക പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആലുവയിൽ ആത്മഹത്യചെയ്ത മോഫിയയുടെ കലാലയമാണ് അൽ അസ്ഹർ കോളേജ്.

പ്രബുദ്ധ കേരളത്തിൽപോലും സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമത്തിന് കുറവില്ല. വിവാഹിതയായ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനെ മുൻവിധിയോടെയാണ് സമൂഹം നേക്കിക്കാണുന്നത്.

നീതി തേടിയെത്തായ മോഫിയയോടും പിതാവിനോടും പോലീസുകാരൻ ചോദിച്ചത്. എന്തു സഹായമാണ് പോലീസ് സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രചാരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ജെ.ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മോഫിയയുടെ പിതാവ് ദിൽഷാദും ചടങ്ങിൽ പങ്കെടുത്തു.