അടിമാലി : ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു. എ.രാജ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അധ്യക്ഷനായി.

30 ലക്ഷത്തിലധികം രൂപയാണ് വിതരണംചെയ്തത്. മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡും ക്ഷേമനിധി ആനുകൂല്യവും വിതരണം ചെയ്തു. മിൽമ ഡയറക്ടർ ബോർഡ് മെമ്പർ പോൾ മാത്യു, അടിമാലി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട്, ക്ഷീരവികസന ഓഫീസർ എം.കെ. ജയദേവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കൃഷ്ണമൂർത്തി, എം.എ. അൻസാരി, പഞ്ചായത്തംഗം സൗമ്യ അനിൽ, ക്ഷീര സഹകരണസംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.