വണ്ണപ്പുറം : ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം-വെൺമണി റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പുനരുദ്ധാരണ ജോലി ആരംഭിക്കാത്തതിൽ യൂത്ത് ഫ്രണ്ട് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ പൊതുമരാമത്ത് ഓഫീസ് ഉപരോധം ഉൾപ്പെടയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ബ്ലസ്സി ഉറുപ്പാട്ട്, സെക്രട്ടറി ലിജോ ജോൺ മറ്റത്തിൽ, ബിബിൻബേബി, നിതിൻ ആനന്തശ്ശേരിൽ, ജിജിൻപീറ്റർ പുല്ലാട്ടുകുടി, സിന്റോ മുണ്ടയ്ക്കാമറ്റം എന്നിവർ സംസാരിച്ചു.