തൊടുപുഴ : അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ‘ശ്രദ്ധ’ എന്ന പേരിൽ റോഡ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്‌സൈസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇടുക്കി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) പി.എ.നസീർ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ അധ്യക്ഷയായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, പഞ്ചായത്തംഗങ്ങളായ ലൈല കരിം, പി.എം.അലി, തൊടുപുഴ ജോ.ആർ.ടി.ഒ. എസ്.എസ്.പ്രദീപ്, പോളിടെക്‌നിക് കോളേജ് പ്രിസിപ്പൽ കെ.എ. ഖാലിദ്, ചെയർമാൻ കെ.എം.മൂസ എന്നിവർ സംസാരിച്ചു.