ഇരട്ടയാർ : പഞ്ചായത്തിൽനിന്ന്‌ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി നൽകുന്നില്ലെന്നാരോപിച്ച് ഇരട്ടയാർ പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ പഞ്ചായത്ത്‌ സെക്രട്ടറി തയ്യാറാകുന്നില്ല. പഞ്ചായത്തിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കണ്ട സേവനങ്ങൾ സമയബന്ധിതമായി നൽകാൻ സെക്രട്ടറിയും ഒരുവിഭാഗം ജീവനക്കാരും തയ്യാറാകുന്നില്ലെന്ന ആരോപണമുന്നയിച്ചാണ് കമ്മിറ്റി ബഹിഷ്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുപോലും മുഖവിലയ്ക്കെടുക്കാതെയാണ് സെക്രട്ടറി മുമ്പോട്ടു പോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.