കാഞ്ഞിരമറ്റം : ‘കോവിഡ് കാലത്തെ മാനസിക വെല്ലുവിളികൾ: വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും’ എന്ന വിഷയത്തിൽ ഗ്രാമീണ വായനശാല വെബിനാർ നടത്തി.
ജില്ലാ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.കെ.ശൈലജ നേതൃത്വം നൽകിയ വെബിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അജിത ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്.ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ്കുമാർ പി., ജോമു എം.ജോർജ്, സരളാമ്മ. എം.കെ, ജെ.സുജാത, സനോജ് പി.എസ്. എന്നിവർ സംസാരിച്ചു.